Site iconSite icon Janayugom Online

കാലിക്കറ്റ് എൻഐടിയിൽ വിദ്യാര്‍ത്ഥികൾക്ക്‌ നേരെ എബിവിപി ആക്രമണം

കലിക്കറ്റ്‌ എൻഐടിയിൽ വിദ്യാർഥികൾക്കു നേരെ എബിവിപി ആക്രമണം. ഇന്ത്യ രാമരാജ്യമാണെന്ന മുദ്രാവാക്യമുയർത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ചതിനാണ്‌ കൈലാസ്‌, വൈശാഖ്‌ എന്നീ വിദ്യാർത്ഥികളെ സംഘം ചേർന്ന്‌ മർദ്ദിച്ചത്‌.

ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടത്തിൽ അമ്പും വില്ലും വരച്ചതിനെ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിൽ വിമർശനമുന്നയിച്ചതിനാണ്‌ അഞ്ചാം വർഷ ബിടെക്‌ വിദ്യാർഥി കൈലാസിന്‌ മർദനമേറ്റത്‌. പ്രധാന ഗേറ്റിൽ ഇന്ത്യ രാമരാജ്യമല്ലെന്ന്‌ പലകാർഡുമേന്തി പ്രതിഷേധിച്ചതിനാണ്‌ വൈശാഖിന്‌ മർദിച്ചത്.

Eng­lish Summary:ABVP attack on stu­dents in Cali­cut NIT
You may also like this video

Exit mobile version