Site iconSite icon Janayugom Online

ഗേൾസ് ഹോസ്റ്റലിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച് തീപിടുത്തം; ബാൽക്കണിയില്‍ നിന്ന് വഴുതിവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

ഗേൾസ് ഹോസ്റ്റലിൽ വൻ തീപിടുത്തം. 160ഓളം പെൺകുട്ടികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ എയർ കണ്ടീഷണര്‍ പൊട്ടിത്തെറിക്കൂകയായിരുന്നു. ഗ്രേറ്റ‍ർ നോയിഡ നോളജ് പാർക്ക് ‑3ലെ അന്നപൂർണ ഗേൾസ് ഹോസ്റ്റലാണ് തീപിടുത്തം ഉണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്നുപിടിച്ചതോടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് വഴുതി വീണ് ഒരു വിദ്യാർത്ഥിനിയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ രണ്ട് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. പ്രദേശവാസികളുടെ കൃത്യ സമയത്തുള്ള ഇടപെടല്‍ എല്ലാ വിദ്യാ‍ർത്ഥികളെയും എത്രയും വേഗം പുറത്തിറക്കാൻ സഹായിച്ചു. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അഗ്നിശമന സേന വ്യക്തമാക്കി. 

Exit mobile version