സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കം ചെയ്താലും മന്ത്രിമാരെ ആരെയും ആ സ്ഥാനത്ത് നിയമിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിദ്യാഭ്യാസ വിദഗ്ധരെയാകും ആ സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ക്കെതിരായ നീക്കം സര്‍ക്കാരിന്റെ പോസിറ്റീവ് സമീപനമാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂല പരിഷ്കരണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ചാന്‍സലര്‍ പദവിയില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ നിയമിക്കുന്നത്. നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിക്ഷിപ്തമായ ചുമതലയാണ് മന്ത്രിസഭ നിറവേറ്റിയത്. ഭരണഘടന നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ എല്ലാവര്‍ക്കും മുന്നോട്ട് പോകാനാകൂ.
നിയമസഭ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയെന്നത് ഗവര്‍ണറുടെ മര്യാദയും ഭരണഘടനാ ചുമതലയുമാണ്. ആ ചുമതല നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summery: Academicians Will be Replaced Governor as University Chancellor says R Bindu
You may also like this video