കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരിയെ അക്രമിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരിയായ തുഷാരയ്ക്കാണ് യുവാവിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിയായ മലപ്പുറം സ്വദേശിയായ മുഹമ്മദ് സാലിഹ് അബ്ദുള്ളയെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയ മുഹമ്മദ് സാലിഹിന് ആറാം വാര്‍ഡിൽ കഴിയുന്ന ബന്ധുവിനെ കാണാൻ സുരക്ഷാ ജീവനക്കാരിയായ തുഷാര പ്രവേശനാനുമതി നിഷേധിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. കയ്യില്‍ പാസുണ്ടെന്ന് ഇയാള്‍ പറഞ്ഞെിട്ടും പ്രവേശിക്കാൻ അനുവദിക്കാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ മുഹമ്മദ് സാലിഹ് തുഷാരയെ മർദ്ദിച്ചെന്നാണ് ആരോപണം.

