Site iconSite icon Janayugom Online

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

ഐ പി എൽ വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു. കെ സി എ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ ജയറാം എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. നിലവിൽ, ആർ സി ബിയുടെ വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ചിലർ ഒളിവിൽ പോയതായി വിവരമുണ്ട്. സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ ആർ സി ബി മാർക്കറ്റിങ് മേധാവി നിഖിൽ സോസലെ ഉൾപ്പെടെ നാലു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

അതേസമയം, അപകടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം അംഗം വിരാട് കോലിയെ പ്രതിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എച്ച്എം വെങ്കടേഷ് പരാതി നൽകിയിരുന്നെങ്കിലും, പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. 

Exit mobile version