Site icon Janayugom Online

കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പിക്ക്അപ്പ് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ അഞ്ചാം മൈലിന് സമീപം പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആസാം സ്വദേശി സിക്ക്ന്ദർ അലി (24) ആണ് മരിച്ചത്. ഞായറാഴ്ച്ച 12 മണിയോടെയായിരുന്നു അപകടം. വാഹനത്തിൽ സിക്കന്ദർ മാത്രമാണ് ഉണ്ടായിരുന്നത്.  മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

 

Eng­lish Sum­ma­ry: acci­dent death
You may also like this video

Exit mobile version