കുവൈത്തിലെ ഫർവാനിയ പ്രദേശത്തെ ഒരു റസ്റ്റോറൻ്റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് സ്ഫോടനം ഉണ്ടായി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തെ തുടർന്നുണ്ടായ തീപിടിത്തം ഫർവാനിയ സെൻ്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു.
കുവൈത്തിൽ റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് അപകടം; രണ്ട് പേർക്ക് പരിക്ക്

