Site iconSite icon Janayugom Online

എയർ ഷോ റിഹേഴ്സലിനിടെ അപകടം; രണ്ട് ഫ്ലൈയിംഗ് കാറുകൾ കൂട്ടിയിടിച്ച് കത്തിയമർന്നു, പൈലറ്റിന് പരിക്ക്

ചൈനയിൽ സാങ്കേതികവിദ്യയുടെ പ്രദർശനത്തിനായി സംഘടിപ്പിച്ച എയർ ഷോയുടെ റിഹേഴ്സലിനിടെ രണ്ട് ഫ്ലൈയിംഗ് കാറുകൾ കൂട്ടിയിടിച്ച് കത്തിയമർന്നു. വടക്കുകിഴക്കൻ ചൈനയിലെ ചാങ്ചുൻ എയർ ഷോയുടെ റിഹേഴ്സലിനിടെയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. അപകടത്തിൽ ഒരു പൈലറ്റിന് സാരമായി പരിക്കേറ്റു. ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ എക്സ്പെങ്ങിൻ്റെ അനുബന്ധ സ്ഥാപനമായ എക്സ്പെങ് എയ്റോഎച്ച്ടി നിർമ്മിച്ച ഫ്ലൈയിംഗ് കാറുകളാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ ഒരു കാറിൻ്റെ ഫ്യൂസ്ലേജിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ലാൻഡിംഗിന് ശേഷം തീപിടിക്കുകയുമായിരുന്നു. സെപ്റ്റംബർ 19 നാണ് ചാങ്ചുൻ എയർ ഷോ ആരംഭിക്കുക.

Exit mobile version