മത്സരയോട്ടത്തിനിടെ അപകടത്തില്‍പെട്ട സ്വകാര്യ ബസ്സുകള്‍ കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് — കോഴിക്കോട് റൂട്ടില്‍ മത്സരിച്ചോടിയ ഗസല്‍, ലാര്‍ക്ക് എന്നീ ബസുകളാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. ഇരുബസുകളും തൊണ്ടയാട് കാവ് ബസ്സ് സ്റ്റോപ്പിനടുത്തുവച്ചാണ് അപകടത്തില്‍ പെട്ടത്. ചേവായൂര്‍ ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സെന്ററില്‍ വച്ച് ഇരു ബസുകളും പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തനരഹിതവും, ബ്രേക്ക് ക്ഷമത കുറവായതായും കണ്ടെത്തി.
ഇതേ തുടര്‍ന്ന് രണ്ട് ബസുകളുടെയും ഫിറ്റ്‌നസ് റദ്ദ് ചെയ്യുകയായിരുന്നു. വാഹമോടിച്ചിരുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള ശുപാര്‍ശയും നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ ബിജുമോന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ് പെക്ടര്‍മാരായ അജിത് നായര്‍, ടി ധനുഷ്, എം ഷുക്കൂര്‍ എന്നിവരും പങ്കെടുത്തു.
English summary; Accident during race; Private buses in custody: Driver’s license to be cancelled
You may also like this video;