Site iconSite icon Janayugom Online

ബ​ഹ്റൈ​നിൽ വാഹനാപകടത്തില്‍ നാല് മലയാളികൾ അടക്കം അഞ്ച് പേര്‍ മരിച്ചു

ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയില്‍ വാഹനാപകടം. നാല് മലയാളികൾ അടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. ആലിയിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.

കോഴിക്കോട് സ്വദേശി വി പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

Eng­lish Sum­ma­ry: acci­dent in aali bahrain five dead includ­ing four malayalis
You may also like this video

Exit mobile version