കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ മതിലിന് സമീപം അപകടത്തില്‍ പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. സമീപത്തെ അയൽവീട്ടിലെ മതിലാണ് ഇടിഞ്ഞു വീണത്. തകർന്ന മതിലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിമാടുകുന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിലിടിഞ്ഞ് അപകടം; മതിലിനടിയിൽ കുടുങ്ങിയ അതിഥി തൊഴിലാളി മരിച്ചു

