നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ശരീരത്തിൽ വന്നടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. നെല്ലിമൂട് സ്വദേശി വിക്രമൻ (50) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം മുറിച്ച് നീക്കാൻ എത്തിയതായിരുന്നു വിക്രമൻ. മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വിക്രമന്റെ പുറത്തേക്ക് വന്നടിക്കുകയായിരുന്നു. വിക്രമൻ സേഫ്‌റ്റി ബെൽറ്റ് ധരിച്ചിരുന്നതാനാൽ ബെൽറ്റിനുള്ളിൽ തന്നെ കുടുങ്ങിയിരിക്കുകയായിരുന്നു. പിന്നീട് നെയ്യാറ്റിൻകര അഗ്നിശമന സേന എത്തിയാണ് മൃതദേഹം നിലത്തിറക്കിയത്. മൃതദേഹം പിന്നീട് നെയ്യാറ്റിൻകര സർക്കാർ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മരം മുറിക്കുന്നതിനിടെ അപകടം; നെയ്യാറ്റിൻകരയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

