മസ്‌കറ്റില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മലയാളി വനിതയ്ക്ക് ദാരുണാന്ത്യം. കൊല്ലം തഴവ സ്വദേശിനി ശാരദ അയ്യർ (52) ആണ് മരിച്ചത്. ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയിൽ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടം. സിനിമ പിന്നണി ഗായിക ചിത്ര അയ്യരുടെ സഹോദരി കൂടിയാണ് ശാരദ. പിതാവിന്റെ വിയോഗം നടന്ന് ഒരു മാസം പിന്നിടും മുമ്പേയാണ് ശാരദയുടെ അപകടം.
മസ്‌കറ്റില്‍ ട്രക്കിങ്ങിനിടെ അപകടം; മലയാളി വനിത മരിച്ചു

