Site iconSite icon Janayugom Online

വിദ്യാര്‍ത്ഥിനിയുടെ അപകടമരണം: ബൈക്ക് ഓടിച്ചിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി

alphonsaalphonsa

ബൈക്കപകടത്തില്‍ മലപ്പുറത്ത് എംബിബിഎസ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ(22) മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി അശ്വി(21)ന്റെ അറസ്റ്റ് രേഖപ്പെടുത്തി. മങ്കട പൊലീസാണ് അശ്വിനെ അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിന് അശ്വിനെതിരേ പോലീസ് കേസെടുത്തിരുന്നു. 

ചികിത്സയിലായിരുന്നതിനാല്‍ അശ്വിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രി വിട്ടതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അല്‍ഫോന്‍സയും അശ്വിനും പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്.

തിങ്കളാഴ്ച രാവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട്ടുവച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. മറ്റൊരു ബൈക്കിലും ബസിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ അല്‍ഫോന്‍സ മരിച്ചു. പരിക്കേറ്റ അശ്വിന്‍ ചികിത്സയിലായിരുന്നു. അശ്വിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ അശ്വിനെതിരെ കേസെടുക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Acci­den­tal death of female stu­dent: A med­ical stu­dent who was rid­ing a bike was arrested

You may also like this video

Exit mobile version