Site iconSite icon Janayugom Online

മോഡലുകളുടെ അപകട മരണം; ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കി എക്സൈസ്

കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കി എക്സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്സൈസ് മേധാവി പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഹോട്ടലുടമ റോയി വയലാറ്റിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലിൽ ലഹരി ഉപയോഗം നടന്നോയെന്ന് എക്സൈസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി അതേസമയം ‘നമ്പർ 18’ ഹോട്ടലിലെ ആഫ്റ്റർ പാർട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. 

പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ഷൈജു തങ്കച്ചൻ മുൻകൂർജാമ്യം തേടിയത് കേസിലുള്ള പങ്ക് പുറത്തുവരുമെന്ന് ഭയന്നിട്ടാകാമെന്നാണ് സംശയം. പൊലീസ് സമർപ്പിച്ച കസ്റ്റഡിയപേക്ഷയിൽ. ഷൈജുവിനെതിരേ പരാമർശങ്ങളൊന്നുമില്ലാതിരുന്നിട്ടും എ ന്തിനാണ് ഷൈജു മുൻകൂർ ജാമ്യാപേക്ഷ തേടിയതെന്നാണ് അന്വേഷിക്കുന്നത്. മോഡലുകളുടെ വാഹനം പിന്തുടരുകയും അപകടത്തിനുശേഷം മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തെത്തുകയും ചെയ്തയാളാണ് ഷൈജു. 

ഒക്ടോബർ 31ന് ഹോട്ടൽ നമ്പർ 18ൽ നടന്ന ഡി ജെ. പാർട്ടിക്ക് ശേഷമുള്ള ആഫ്റ്റർ പാർട്ടിയിലേക്ക് മോഡലുകളെ അയാൾ ക്ഷണിച്ചിരുന്നോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇതിനിടെ കൊച്ചി യിൽ വൻതോതിൽ രാസലഹരിയടക്കം വന്നടിയുന്നതിൽ ഭീകരബന്ധം കേന്ദ്രആ ഏ ജൻസികൾ അന്വേഷിക്കുന്നുണ്ട്.കൊളോമ്പോ അടക്കമുള്ള തുറമുഖങ്ങളിൽ അസകര്യം നേരിട്ടപ്പോളാണ് കൊച്ചിയടക്കമുള്ള നഗരങ്ങളെ ഭീകരർ ഇടത്താവളമാക്കുന്നതെന്ന് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:Accidental death of mod­els; Excise strength­ens mon­i­tor­ing at DJ parties
You may also like this video

Exit mobile version