Site icon Janayugom Online

തൊഴിലാളിയുടെ അപകട മരണം; കിറ്റെക്സ് ഉടമയ്ക്കെതിരെ കേസ് തുടരും

ഫാക്ടറി തൊഴിലാളിയുടെ അപകട മരണത്തെ തുടർന്ന് കിറ്റെക്സ് ഗാർമെന്റ്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബിനെതിരായ കേസ് തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം ജസ്റ്റിസ് എ എ സിയാദ് റഹ്‌മാൻ തള്ളി.

ഫാക്ടറി തൊഴിലാളിയായിരുന്ന പി ജെ അജിഷ് അപകടത്തിൽ മരണമടഞ്ഞതിനെ തുടർന്ന് സാബുവിനെ പ്രതിചേർത്ത് കേസെടുത്തിരുന്നു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

2014 മെയ് 24ന് ഉണ്ടായ അപകടത്തിലാണ് തൊഴിലാളി മരിച്ചത്. ഫാക്ടറി തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റത്തിന് പെരുമ്പാവൂർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ നൽകിയ പരാതിയിലാണ് മജിസ്ട്രേറ്റ് കേസെടുത്തത്.

കമ്പനിയുടെ മാനേജിങ് ഡയറക്ടറായ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ തനിക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു സാബുവിന്റെ വാദം.

എന്നാൽ ഉടമക്കെതിരെ കേസെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വിഴ്ച വരുത്തിയതിനാലാണ് ഉദ്യോഗസ്ഥന്റെ പരാതിയിൽ കേസെടുത്തതെന്നും പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ഗോപാലകൃഷ്ണൻ ബോധിപ്പിച്ചു.

eng­lish sum­ma­ry; Acci­den­tal death of work­er; The case against the Kitex own­er will continue

you may also like this video;

Exit mobile version