വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ വായിച്ചതായി പറയുന്നു.
സഭയുമായി ബന്ധപ്പെട്ട മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഫണ്ട് പോലും ഇല്ലെന്നും അതുകൊണ്ട് വിശ്വാസികള്‍ പള്ളികളിലേക്ക് കൂടുതല്‍ പണം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആര്‍സിഎ അക്കൗണ്ടും മരവിപ്പിച്ചിരുക്കുന്നുവെന്നും പറയുന്നു.
വിഴിഞ്ഞം സമരത്തിനുശേഷമാണ് സഭയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. സഭയുടെ നേതൃത്വത്തില്‍ വൈദിക വിദ്യാര്‍ഥികളുടെ പഠനം, പ്രായമായ ആളുകളുടെ ചികിത്സ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
വിദേശത്തുനിന്നുള്ള പണത്തില്‍ നിന്നായിരുന്നു ഇത്തരം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സഭ നടത്തിയിരുന്നത്. ഓരോ വര്‍ഷവും രണ്ടുകോടിയോളം രൂപ വെച്ചാണ് സഭ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സഭ നേരിടുന്നത്.
English Summary:
Accounts of Latin Archdiocese reportedly frozen after Vizhinjam strike
You may also like this video: