Site iconSite icon Janayugom Online

ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, യുവതിയെ കൊലപ്പെടുത്തി, ബലാത്സംഗം ചെയ്തു; പ്രതി പൊലീസ് പിടിയില്‍

എലത്തൂരിൽ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി പ്രതി പിടിയില്‍. കെ വൈശാഖിനെയാണ് പൊലീസ് പിടികൂടിയത്. ചെറിയ പ്രായം മുതൽ പരിചയത്തിലായിരുന്ന യുവതിയെ പ്രായപൂർത്തിയാകുന്നതിനു മുൻപേ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ വിവരം കൂടി മൊഴിയെടുപ്പിൽ പുറത്തുവന്നതോടെ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 

തന്റെ വർക് ഷോപ്പിൽ വിളിച്ച് വരുത്തി ഇരുവരും ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് നിന്ന യുവതിയുടെ കസേര വൈശാഖൻ തട്ടിതെറിപ്പിക്കകയായിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷം യുവിതയുടെ മൃതദേഹം താഴെയിറക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിനാണ് ഒരുങ്ങുന്നത്.

വർഷങ്ങളായി ബന്ധം തുടർന്നുവന്ന വൈശാഖനോട് അകന്ന ബന്ധു കൂടിയായ യുവതി വിവാഹ അഭ്യർഥന നടത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിവാഹിതനായ പ്രതിക്ക് യുവതിയുടെ ഈ ആവശ്യം അംഗീകരിക്കാനായില്ല. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. പ്രതി തന്നെയാണ് യുവതി മരിച്ച വിവരം ഭാര്യയെ അറിയിച്ചത്. സംഭവസ്ഥലത്ത് ഭാര്യ എത്തുകയും യുവതിയുമായി ഇവര്‍ ആശുപത്രിയില്‍ എത്തുകയുമായിരുന്നു. 

യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം വന്ന് സിസിടിവിയുടെ ഹാർഡ് ഡിസ്ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാൽ കേസിൽ തുടക്കത്തിൽതന്നെ ചില ദുരൂഹത തോന്നിയ പൊലീസ് സ്ഥാപനം ഉടൻതന്നെ തെളിവെടുപ്പിനായി സീൽ ചെയ്തതിനാൽ പ്രതിക്ക് ദൃശ്യങ്ങൾ നശിപ്പിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളും യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളുമാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് വൈശാഖനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. 

Exit mobile version