Site iconSite icon Janayugom Online

അമ്പിളി കൊലക്കേസ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി

അമ്പിളി കൊലക്കേസ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊല്ലപ്പെട്ട അമ്പിളിയുടെ ഭർത്താവും ഒന്നാം പ്രതിയും ആയ മറ്റപ്പള്ളി ഉളവുകാട്ടുമുറി ആദർശ് ഭവനിൽ സുനിൽകുമാർ (44) കാമുകിയായ രണ്ടാം പ്രതി മറ്റപ്പള്ളി ഉളവുകാട്ടുമുറിയിൽ ശ്രീരാഗ് ഭവനം വീട്ടിൽ ശ്രീലത എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനിൽകുമാറിന് കാമുകിയായ ശ്രീലതയോടൊപ്പം ജീവിക്കുന്നതിനായി ഭാര്യയായ അമ്പിളിയെ ദേഹോപദ്രവം ഏൽപ്പിച്ച് ബോധം കെടുത്തി വീടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. സുനിൽകുമാർ കാമുകിയുടെ പ്രേരണയാലാണ് കൃത്യം നടത്തിയത് എന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി ശ്രീദേവിയാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.

Exit mobile version