ചേർത്തല തെക്ക് ചക്കനാട്ട് ചിറയിൽ സുധീഷ് ( 37) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കുട്ടംവീട് ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ട് വളപ്പിൽ സംസ്ക്കരിച്ചു.
ക്രിമിനൽ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

