Site icon Janayugom Online

ബൈക്ക് മോഷണ 
കേസിലെ പ്രതി പിടിയില്‍

 

നഗരസഭ കുതിരപ്പന്തി വാർഡിൽ വീടിനു മുൻവശം പാർക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച കേസ്സിലെ പ്രതി കോട്ടയം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ കൊട്ടയിൽ ഹൗസിൽ ഫുറൂസ് ദിലീഫ് (33) പിടിയിലായി. ആലപ്പുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് കിഴക്ക് വശത്ത് നിന്നും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

സംഭവ സ്ഥലത്തിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാള്‍ ഈരാറ്റുപേട്ട, കൊടുങ്ങല്ലർ, ഞാറയ്ക്കൽ, ആലപ്പുഴ നോർത്ത്, വാഗമൺ, ആലപ്പുഴ സൗത്ത്, കടവന്ത്ര, എറണാകുളം ടൗൺ നോർത്ത് എറണാകുളം ടൗൺ സൗത്ത്, പുനലൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനകേസുകളിലും എന്‍ഡിപിഎസ് കേസുകളിലും പ്രതിയാണ്. കൊടുങ്ങല്ലൂർ, ഞാറയ്ക്കൽ, എറണാകുളം ടൗൺ നോർത്ത്, എറണാകുളം ടൗൺ സൗത്ത്, എന്നീ സ്റ്റേഷനുകളിൽ മുക്കുപണ്ടം പണയം വെച്ച കേസുകളിലെ പ്രതിയും, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ കാപ്പ പ്രതിയുമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Eng­lish Sum­ma­ry: Accused in bike theft case arrested

Exit mobile version