Site iconSite icon Janayugom Online

മയക്കുമരുന്ന് കേസ് പ്രതി നാല് പൊലീസുകാരെ കുത്തി; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെയാണ് അനസ് കുത്തിയത്. ശ്രീജിത്ത്, വിനോദ്, ചന്തു, ജയന്‍ എന്നീ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്. ഇവരില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വിവരം അറിഞ്ഞ് കൂടുതല്‍ പൊലീസുകാര്‍ എത്തി അനസിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Accused in drug case of stab­bing four police­men; Two are in crit­i­cal condition

You may also like this video;

Exit mobile version