Site iconSite icon Janayugom Online

എഎപിക്കും മന്ത്രിക്കും കോടികള്‍ നല്‍കിയതായി സാമ്പത്തിക തട്ടിപ്പു കേ­സില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍

ആംആദ്മി പാര്‍ട്ടിക്കും മ­ന്ത്രി സ­ത്യേന്ദ്ര ജെ­യ്നിനുമെതിരെ ഗുരുതര ആരോപണവുമായി സാമ്പത്തിക തട്ടിപ്പു കേ­സില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍.
ദക്ഷിണേന്ത്യയിലെ സുപ്രധാന പാര്‍ട്ടി പദവി വാഗ്ദാനം ചെയ്ത എഎപിക്ക് 50 കോടി രൂപ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. തിഹാര്‍ ജയിലില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ 10 കോടി രൂപ ജയില്‍ മന്ത്രിയായിരുന്ന സ­ത്യേന്ദ്ര ജെയ്നും നല്‍കി. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ജെയ്നും തിഹാര്‍ ജയില്‍ ഡിജിയും ഭീഷണിപ്പെടുത്തുകയാണെന്നും വ്യക്തമാക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സ­ക്‌സേയ്ക്ക് സുകേഷ് ചന്ദ്രശേഖര്‍ കത്തയച്ചു. 

സാമ്പത്തിക തട്ടിപ്പു കേസുകളിൽ ഉൾപ്പെടെ പ്രതിയായിട്ടുള്ള സുകേഷ് 2017 മുതൽ ഡൽഹി തിഹാർ ജയിലിലാണ്. കത്ത് ഗവര്‍ണര്‍ തുടര്‍ നടപടിക്കായി ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് അയച്ചതായാണ് വിവരം. അതേസമയം ബിജെപി സുകേഷ് ചന്ദ്രശേഖറിനെ വച്ച്‌ കളിക്കുകയാണെന്നും ലക്ഷ്യം ഗുജറാത്ത് തെരഞ്ഞെടുപ്പാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.

Eng­lish Summary:Accused in jail in finan­cial fraud case for alleged­ly pay­ing crores to AAP and minister
You may also like this video

Exit mobile version