Site iconSite icon Janayugom Online

ഗോമാംസം കടത്തിയെന്ന് ആരോപണം; മുസ്ലിം യുവാവിനെ അക്രമികള്‍ തല്ലിക്കൊന്നു

cowcow

ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നു. മുംബൈ കുര്‍ള സ്വദേശി അഫാന്‍ അന്‍സാരി (32) ആണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അഫാന്‍ അന്‍സാരിയും സഹായി നസീര്‍ ഷെയ്ഖും സഞ്ചരിച്ചിരുന്ന കാര്‍ സിന്നാര്‍ ഘോട്ടി ഹൈവേയില്‍ വെച്ച്‌ ഒരു സംഘം തടയുകയായിരുന്നു. കാറില്‍ മാംസം കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പതിനഞ്ചോളം പേര്‍ വരുന്ന സംഘം ഇരുമ്പുവടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ അഫാന്‍ മരിച്ചു. കേസില്‍ ഇതുവരെ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

നസീര്‍ ഷെയ്ഖിന്റെ പരാതിയില്‍ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കാറില്‍ നിന്നും മാംസം കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പശുമാംസം കടത്തിയിരുന്നോയെന്ന കാര്യം പരിശോധനാഫലം വന്നതിന് ശേഷമേ വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
നാസികില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. ഈ മാസം പത്തിന് ലുക്മാന്‍ അന്‍സാരി എന്നയാളെ ഗോരക്ഷകര്‍ മര്‍ദിച്ചുകൊന്നിരുന്നു. ഈ സംഭവത്തില്‍ ആറ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സമാനമായ സംഭവത്തില്‍ മാര്‍ച്ചില്‍ ബിഹാറിലെ സരണ്‍ ജില്ലയില്‍ 56 കാരനെ ബീഫ് കൊണ്ടുപോയി എന്നാരോപിച്ച്‌ തല്ലിക്കൊന്നിരുന്നു. 

Eng­lish Sum­ma­ry: A Mus­lim youth was beat­en to death by the assailants

You may also like this video

Exit mobile version