കോഴിക്കോട് ഭിന്നശേഷി വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. വെള്ളയിൽ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. പണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മർദനം. വിദ്യാർഥിയുടെ മുഖത്തും, കൈക്കും, കാലിലുമാണ് അടിയേറ്റത്. സംഭവത്തിൽ അധ്യാപകൻ വിശ്വനാഥനെതിരെ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പണം മോഷ്ടിച്ചെന്ന് ആരോപണം; ഭിന്നശേഷി വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം

