2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടതിനെതിരെയുള്ള മുഴുവന്‍ ഹര്‍ജികളിലും സുപ്രീം കോടതി നാളെ വിധി പറയും.
ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഒക്ടോബര്‍ 12ന് ഹര്‍ജി വിധി പറയാന്‍ മാറ്റുകയായിരുന്നു.
ഗര്‍ഭിണിയായിരുന്ന ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയും മോചിപ്പിച്ച നടപടിക്കെതിരെയാണ് ഹര്‍ജി. കേസിൽ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച 11 കുറ്റവാളികളെ 2022 ഓഗസ്റ്റ് 15നാണ് ശിക്ഷായിളവ് നൽകി ജയിലിൽ നിന്ന് മോചിപ്പിച്ചത്.
English Summary: Accused released in Bilquis Banu case: Verdict tomorrow
You may also like this video