Site iconSite icon Janayugom Online

നിറം കുറവെന്ന പേരിലും ഇംഗ്ലീഷ് അറിയില്ലെന്നും ഭർത്താവിന്റെ കുറ്റപ്പെടുത്തൽ; നവവധു ജീവനൊ ടുക്കി

നിറത്തിന്റെ പേരിൽ തുടർച്ചയായി ഭർത്താവില്‍ നിന്ന് അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പൊലീസിൽ പരാതിയുമായി കുടുംബം എത്തിയത്. 2024 മെയ് 27നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭർത്താവ് അബ്‌ദുൽ വാഹിദ് നിറത്തിന്റെ പേരിൽ നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നു. 

ഷഹാനയ്ക്ക് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും ഭര്‍ത്താവില്‍ നിന്ന് അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിന്റെ പേരിൽ വിവാഹ ബന്ധം പോലും വേർപ്പെടുത്താനും നിർബന്ധിച്ചു. വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി മാനസികമായി വളരെ തളര്‍ന്നിരുന്നുവെന്നും വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Exit mobile version