സംസ്ഥാന ശിശുക്ഷേമ സമിതി സ്ത്രീകളുടേയും, കുട്ടികളുടേയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഇന്ന്ഉച്ചയ്ക്ക് രണ്ട് മണിക്ക് മൂന്ന് ദിവസം പ്രായവും 2.500കി.ഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞ് സമിതിയുടെ പരിരക്ഷക്കായി എത്തി. ഒന്നാംതിയതി വീണ എന്ന പെൺകുഞ്ഞിനെയും ജില്ലയില്‍ ലഭിച്ചിരുന്നു.
ആലപ്പുഴയിൽ ജനിച്ച് കേരളത്തിന്റെ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ സ്മരണാർത്ഥം കുരുന്നിന് “അച്ചുത്“എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ ജിഎൽ അരുൺ ഗോപി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ ഡബ്ളിയു ആൻഡ് സി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണ് അച്ചുത്.

