Site iconSite icon Janayugom Online

യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി റിമാന്‍ഡില്‍

കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച യുവതി റിമാന്‍ഡില്‍. ഇടുക്കി അടിമാലിയില്‍ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി ഷീബയയെയാണ് റിമാന്‍ഡ് ചെയ്യ്തത് . അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്​ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്​തത്​. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുൺകുമാറിന്‍റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിച്ചത്. 

35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുൺകുമാറും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഷീബക്ക്​ ഭർത്താവും കുട്ടിയുമുണ്ട്​. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുൺ കുമാർ ബന്ധത്തിൽ നിന്ന് പിന്മാറാൻ സന്നദ്ധത കാണിച്ചു. എന്നാൽ ഷീബ ഇതിന് സമ്മതിച്ചില്ല. പിന്മാറണമെങ്കിൽ 214000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനൊടുവിൽ 14000 രൂപ നൽകാമെന്ന് അരുൺ സമ്മതിച്ചു.

ഇത് സംസാരിക്കാനായാണ് ഇരുവരും അടിമാലി സെന്‍റ് ആന്‍റണി ചർച്ചിന് സമീപം എത്തിയത്. ഇതിനിടയിലാണ് കയ്യിലിരുന്ന ആസിഡ് ഷീബ, അരുൺ കുമാറിന്‍റെ മുഖത്തേക്ക് ഒഴിച്ചത്. റബ്ബർ പാലിൽ ഉപയോഗിക്കുന്ന ഫോര്‍മിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷീബ യുവാവിന്‍റെ മുഖത്ത്​ ആസിഡ്​ ഒഴിച്ചതിന്​ ശേഷം ഒന്നും സംഭവിക്കാത്തത്​ പോലെ നടന്നുപോകുന്നതിന്‍റെ സി.സി കാമറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആസിഡ്​ ആക്രമണത്തിൽ യുവാവിന്‍റെ കാഴ്ച ശക്​തി നഷ്ടപ്പെട്ടു.
Eng­lish sum­ma­ry; Acid attack on young man Woman remanded
you may also like this video;

Exit mobile version