ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരനൊപ്പം അഞ്ചാം ക്ലാസ് വിദ്യാർഥിനി ഒളിച്ചോടി പോയി. ഗുജറാത്തിലെ ധനസുറയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്കൊടുവിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഡിസംബർ മുപ്പത്തിയൊന്നിനാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയതാണെന്ന് ആശങ്കയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
അന്വേഷണത്തില്‍ പെൺകുട്ടി ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പതിനാറുകാരനുമായി ഒളിച്ചോടിയതയെന്ന വിവരം പൊലീസിന് ലഭിച്ചു. ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ചാറ്റിങ് തുടങ്ങിയെന്നും പിന്നാലെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അമ്മയുടെ ഫോണിൽ നിന്നാണ് പെൺകുട്ടി മെസ്സേജ് അയച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇരുവരെയും പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി.