പ്രത്യേക സാമ്പത്തികമേഖലയിലെ കമ്പനികള്‍ക്ക് പരമാവധി ഒരു വര്‍ഷം വരെ വര്‍ക്ക് ഫ്രം ഹോം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. 50 ശതമാനം ജീവനക്കാര്‍ക്ക് വരെ വര്‍ക്ക് ഫ്രം ഹോം നല്‍കാമെന്നും കേന്ദ്രവാണിജ്യമന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നു.
ഇതിനായി 2006‑ലെ പ്രത്യേക സാമ്പത്തിക മേഖല നിയമങ്ങളിൽ പുതിയതായി 43എ ചട്ടം വിജ്ഞാപനം ചെയ്തു.
രാജ്യവ്യാപകമായി എല്ലാ പ്രത്യേക സാമ്പത്തിക മേഖലകളിലുംഏകീകൃത വര്‍ക്ക് ഫ്രം ഹോം നയം വേണമെന്ന് കമ്പനികള്‍ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് വിജ്ഞാപനം. ഒരു യൂണിറ്റിലെ ഒരു നിശ്ചിത വിഭാഗം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ലഭ്യമാക്കുന്നതാണ് പുതിയ നിയമം. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, ദീർഘ യാത്ര ചെയ്യുന്നവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് മുൻഗണന നൽകണം. കരാർ ജീവനക്കാർ ഉൾപ്പെടെ മൊത്തം ജീവനക്കാരുടെ പരമാവധി 50 ശതമാനം വരെ ഈ രീതിയില്‍ പെടുത്താം. വിപുലീകരിക്കാം.
കൃത്യമായ ഏതെങ്കിലും കാരണത്താൽ 50 ശതമാനത്തിലധികം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമിന് അംഗീകാരം നൽകാൻ സെസുകളുടെ ഡെവലപ്മെന്റ് കമ്മിഷണർക്ക് (ഡിസി) വിവേചനാധികാരം അനുവദിച്ചിട്ടുണ്ടെന്നും ചട്ടത്തിൽ പറയുന്നു.
English Summary: Act to provide work from home in ‘cess’ sector
You may like this video also