യുവാവിനെ വഞ്ചിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചെന്ന കേസില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയെ അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ അഭിനയിപ്പിച്ചതെന്നും കരാറില്‍ ഒപ്പു വെയ്പ്പിക്കുകയും ചെയ്തതായാണ് പരാതി. അറസ്റ്റ് ചെയ്ത ലക്ഷ്മി ദീപ്തയെ കോടതിയില്‍ ഹാജരാക്കിയേക്കും.
അതേസമയം അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് യുവാവ് പറയുന്നു. സത്യം മനസ്സിലായപ്പോള്‍ പിന്മാറാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ കരാര്‍ കാണിച്ചു സംവിധായിക ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു.
English Summary;Acted as a bully in an obscene serial; The young director was arrested
You may also like this video