Site iconSite icon Janayugom Online

സ്കൂള്‍ പാചകത്തൊഴിലാളി ശമ്പള വിതരണത്തിന് നടപടി: മന്ത്രി

V SivankuttyV Sivankutty

സംസ്ഥാനത്തെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്കുള്ള ശമ്പളവിതരണവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമായി കണ്ട് ശാശ്വത പരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാചകത്തൊഴിലാളികൾക്ക്‌ വിരമിക്കൽ ആനുകൂല്യം നൽകുന്നത്‌ പരിഗണനയിലാണ്. പ്രായമായവരാണ്‌ മിക്കവരും. അവരെ വെറും കൈയോടെ പറഞ്ഞുവിടില്ല. ഇവർക്ക്‌ നിലവിൽ വേതന വിതരണവുമായി ബന്ധപ്പെട്ടുള്ള കാലതാമസത്തിന്‌ ശാശ്വത പരിഹാരം കാണും.
കേന്ദ്ര സംസ്ഥാന ഫണ്ട് വകയിൽ 147 കോടിരൂപ ശമ്പളവിതരണത്തിന്‌ കൈമാറിയിട്ടുണ്ട്‌. ഇതിന്റെ വിതരണം ഉടൻ പൂർത്തിയാക്കും. ശമ്പളവിതരണത്തിന് ഒരു വർഷത്തെ കേന്ദ്ര വിഹിതം 8.17 കോടിയാണ്. 161.83 കോടിയാണ് സംസ്ഥാനം നൽകുന്നത്‌. പാചകത്തൊഴിലാളികൾക്ക് കേന്ദ്രം നിഷ്ക്കർഷിക്കുന്ന പ്രതിമാസ വേതനം 1000 രൂപയാണ്. 

കേന്ദ്ര വിഹിതം അറുനൂറും സംസ്ഥാന വിഹിതം നാനൂറ് രൂപയുമാണ്. എന്നാൽ കേരളം പ്രതിദിനം നൽകുന്നത് 675 രൂപയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Action for dis­tri­b­u­tion of school cook salary: Minister

You may also like this video

Exit mobile version