Site iconSite icon Janayugom Online

രജിസ്ട്രാറെ സസ്പെന്റ് ചെയ്ത വൈസ്ചാൻസലറുടെ നടപടി രാഷ്ട്രീയ പ്രേരിതം: ജോയിന്റ് കൗൺസിൽ

സെനറ്റ് ഹാൾ ഉപയോഗവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാറെ സസ്പെന്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സസ്പെൻഷൻ അടിയന്തരമായി പിൻവലിക്കണമെന്നും ജോയിന്റ് കൗൺസിൽ ചെയർമാൻ എസ് സജീവും ജനറൽ സെക്രട്ടറി കെ പി ഗോപകുമാറും ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. 

മാനദണ്ഡങ്ങൾ ലംഘിച്ച് സംഘ്പരിവാർ അജണ്ട നടപ്പിലാക്കാൻ സംഘടനകൾ ശ്രമിച്ചതിനാലാണ് രജിസ്ട്രാർ നിയമപരമായി തന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചത്. ദൈനംദിന നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സസ്പെന്റ് ചെയ്ത നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അവർ ഓർമ്മിപ്പിച്ചു.

Exit mobile version