Site iconSite icon Janayugom Online

മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാനത്തെ മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നതിന് ബെവ്‌കോ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ പരിഗണനയിലാണ് ഇക്കാര്യമെന്നും ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വാക്ക് ഇന്‍ ഷോപ്പുകളും പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. വാക്ക് ഇന്‍ ഷോപ്പുകളിലൂടെ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയും.

ENGLISH SUMMARY:Action tak­en to avoid crowds in pubs; Gov­ern­ment in the High Court
You may also like this video

Exit mobile version