Site iconSite icon Janayugom Online

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

പഞ്ചാബി നടനും പ്രൊഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പേശിയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഗുമന്‍ അമൃത്സറിലെ ആശുപത്രിയില്‍ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബോഡി ബില്‍ഡിങ് രംഗത്തും സിനിമാ രംഗത്തും ഒരുപോലെ സജീവമായിരുന്നു വരീന്ദര്‍ സിങ് ഗുമന്‍. 2009 ല്‍ ഗുമാര്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ വിജയിച്ചു. മിസ്റ്റര്‍ ഏഷ്യ റണ്ണര്‍ അപ്പയിരുന്നു. .

സൽമാൻ ഖാനൊപ്പം 2023 ൽ ഇറങ്ങിയ ടൈഗർ–3 യിലും 2014ൽ ഇറങ്ങിയ റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസ് 2019ൽ ഇറങ്ങിയ മർജാവൻ തുടങ്ങിയ ചിത്രങ്ങളിലും വരീന്ദർ സിങ് അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ കബഡി വൺസ് എഗെയ്ൻ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. വരീന്ദർ സിങ് ഗുമന്റെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടു പറഞ്ഞു.

Exit mobile version