Site iconSite icon Janayugom Online

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. എഴുനൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. 40 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയില്‍ എത്തിയ മനോബാല 1982 ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി മനോബാല മാറി. പിതാമഗന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങള്‍ മറക്കാന്‍ സാധിക്കില്ല.

മലയാളത്തിലും ശ്രദ്ധേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ജോമോന്റെ സുവിശേഷങ്ങള്‍, അഭിയുടെ കഥ അനുവിന്റേയും, ബിടെക് തുടങ്ങിയ മലയാള സിനിമകളിലെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

eng­lish summary:Actor and direc­tor Manobala passed away
you may also like this video:

Exit mobile version