Site iconSite icon
Janayugom Online

നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

വിഖ്യാത നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍(87) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദേശീയത പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ എഴുപതുകളില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ്. 1992 ല്‍ പത്മശ്രീയും 2015 ല്‍ ദാദാ സാഹേബ് പുരസ്കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ‌അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തു. ക്രാന്തി, പൂരബ് ഓര്‍ പശ്ചിം എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 

1937 ല്‍ നിലവിലെ പാക്കിസ്ഥാനില്‍ ഉള്‍പ്പെടുന്ന അബൗട്ടാബാദിലാണ് മനോജ്കുമാര്‍ ജനിച്ചത്. പിന്നീട് പത്താം വയസില്‍ ഡല്‍ഹിയിലേക്ക് എത്തി. ഹരികൃഷ്ണകുമാര്‍ ഗോസ്വാമി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ ദിലീപ് കുമാറിന്റെ ആരാധകനായിരുന്ന മനോജ് അദ്ദേഹത്തിന്റെ ശബ്ദമെന്ന സിനിമിലെ കഥാപാത്രത്തിന്റെ പേര് സ്വീകരിക്കുകയായിരുന്നു. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം, നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.

Exit mobile version