Site iconSite icon Janayugom Online

പാർട്ടി പതാക അനാച്ഛാദനം ചെയ്ത് നടനും രാഷ്ട്രീയ നേതാവുമായ വിജയ്

vijayvijay

രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കി, തന്റെ പാര്‍ട്ടിയുടെ പതാക ഉയര്‍ത്തി പ്രശസ്ത തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക അനാച്ഛാദനം പനയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ വിജയ് ഉയര്‍ത്തി.

പതാകയുടെ നടുവിലുള്ള പുഷ്പത്തിന്റെ ഇരുവശത്തും രണ്ട് ആനകള്‍ നില്‍ക്കുന്നു. മുകളിലും താഴെയും മെറൂണും നടുക്ക് മഞ്ഞയുമാണ് പതാകയുടെ നിറം. സംഗീതജ്ഞൻ എസ്‌ തമൻ ചിട്ടപ്പെടുത്തിയ പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെയാണ് പതാക ഉയര്‍ത്തിയത്. യൂട്യൂബിലൂടെ പതാക ഗാനം പുറത്തിറക്കിറക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22 ന് വിക്രവാണ്ടിയിൽ നടത്തുമെന്നും സൂചനകളുണ്ട്. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും.

അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇതിന് മുന്നോടിയായാണ് പാര്‍ട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22 ന് വിക്രവാണ്ടിയിൽ നടത്തുമെന്നും സൂചനകളുണ്ട്. പതാക പാര്‍ട്ടിയുടെയും തമിഴ്‌നാടിന്റെയും അടയാളമായി മാറുമെന്നും കഴിഞ്ഞദിവസം വിജയ് അവകാശപ്പെട്ടിരുന്നു. തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലെ പ്രവർത്തകർ ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുന്ന തമിഴ്‌നാട് വെട്രി കഴകത്തിൻ്റെ (ടിവികെ) പ്രവേശനം അടയാളപ്പെടുത്തിയ പതാക അനാച്ഛാദനവും പാർട്ടി ഗാനത്തിന്റെ ഔദ്യോഗിക ലോഞ്ചും തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

തന്റെ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുമെന്ന് ഫെബ്രുവരിയിൽ വിജയ് പ്രഖ്യാപിച്ചിരുന്നെങ്കിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ തെരഞ്ഞെടുപ്പ് സമയത്ത് ഒരു പാർട്ടിയെയും പിന്തുണയ്‌ക്കാനോ വിജയ് രംഗത്തിറങ്ങിയിരുന്നില്ല. 

പതാക അനാച്ഛാദനത്തോടൊപ്പം പാർട്ടി പ്രവർത്തകർക്കൊപ്പം വിജയ് പ്രതിജ്ഞയും ചൊല്ലി. ജാതി, മതം, ലിംഗഭേദം, ജന്മസ്ഥലം എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കുമെന്നും പാർട്ടി പ്രതിജ്ഞയെടുത്തു.

Exit mobile version