Site iconSite icon Janayugom Online

താരസംഘടനയിലെ മാറ്റം നല്ലതിനെന്ന് നടന്‍ ആസിഫ് അലി

asif aliasif ali

താരസംഘടനയായ എഎംഎംഎയിലെ മാറ്റം നല്ലതിനെന്ന് നടന്‍ ആസിഫ് അലി. സംഘടനയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ആസിഫ് അലി അഭിപ്രായപ്പെട്ടു. എഎംഎംഎയിലല്‍ നിന്ന് മാറി നില്‍ക്കുന്ന അംഗങ്ങളെ തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. നല്ലതിന് വേണ്ടിയുള്ള ഒരു മാറ്റം നമ്മളെപ്പോഴും സ്വീകരിക്കുന്നതാണ്. നമുക്കു നോക്കാം. കഴിഞ്ഞ ഭരണക്കമ്മിറ്റിയുടെ പ്രശ്നങ്ങളൊക്കെ എല്ലാവരും ചർച്ച ചെയ്തിരുന്നു. അതിൽ കൂടുതൽ സ്ത്രീകൾ വരണമെന്ന് എല്ലാവരും ആ​ഗ്രഹിച്ചു. അതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്. 

സംഘടനയെക്കുറിച്ച് ഞാനെപ്പോഴും പറയാറുണ്ട്, അതിന്റെ പേര് അമ്മ എന്ന് തന്നെയാണ്. അതിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ല. ആ സംഘടന അതിലെ അം​ഗങ്ങൾക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ ഒരു സമയത്തുണ്ടായ വിഷമം കൊണ്ടോ ഒക്കെ മാറി നിന്നവർ ഉണ്ടാകാം.അപ്പോൾ എല്ലാവരെയും തിരിച്ച് കൊണ്ടുവരണം. ഞാൻ സംഘടനയില്‍ അം​ഗമായിട്ട് ഏകദേശം 13 വർഷമായി. ആ സമയത്ത് ഞങ്ങൾ ആസ്വദിച്ചിരുന്ന ഒരു ഐക്യവും ഒരു കുടുംബാന്തരീക്ഷവുമൊക്കെയുണ്ടായിരുന്നു. അതിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ തന്നെയാണ്.

ഇത്തവണത്തെ പ്രസിഡന്റും കമ്മിറ്റിയും അം​ഗങ്ങളുമെല്ലാം എല്ലാവർക്കും വളരെ പ്രിയപ്പെട്ടവരാണ്. തീർച്ചയായും പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലേക്കുമൊക്കെ ആ കുടുംബം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു ആസിഫ് അലി പറഞ്ഞു. ശ്വേത മേനോൻ ആണ് പുതിയ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി.

Exit mobile version