പ്രമുഖ ബോളിവുഡ് നടൻ അതുൽ പര്‍ചുരെ അന്തരിച്ചു. 57 വയസായിരുന്നു. അർബുദ ബാധിതനായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേജ് ഷോയ്ക്കിടെ ആരോഗ്യ നില വഷളായി അദ്ദേഹത്തെ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മറാത്തി നടനായി അഭിനയ രംഗത്ത് മികവ് തെളിയിച്ച അദ്ദേഹം നിരവധി ഹിന്ദി സിനിമകളിലും ടെലിവിഷൻ പരിപാടികളും അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയയായ കപിൽ ശർമ്മ ഷോയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായത്.
ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗൺ, പ്രിയങ്ക ചോപ്ര, ജൂഹി ചൗള അടക്കം പ്രമുഖ ബോളിവുഡ് താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും കോമഡി വേഷങ്ങൾ ആയിരുന്നു. ഒരു അഭിമുഖത്തിലാണ് കരളില്‍ അര്‍ബുദം ബാധിച്ചതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. തുടക്കത്തില്‍ ചികിത്സാപിഴവ് ഉണ്ടായെന്നും അതു കാരണം നടക്കാനും സംസാരിക്കാനുംപോലും കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വർഷം റിലീസായ അലിബാബ ആനി ചലിഷിതലേ ചോർ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്