നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വെച്ച് ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്. ബിജുക്കുട്ടൻ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയുടെ അരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അദ്ദേഹത്തിനും കാർ ഡ്രൈവർക്കും നേരിയ പരിക്കുകളാണ് ഉള്ളതെന്നാണ് പ്രാഥമിക വിവരം. ഇരുവരും പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്

