ശ്വാസതടസ്സത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു. ഇന്ന് രാവിലെ ഏകദേശം 7.30ഓടെയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. നടൻ പൂർണ്ണ ആരോഗ്യവാനാണെന്ന് കുടുംബം അറിയിച്ചു. കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരം വീട്ടിൽ വെച്ചായിരിക്കും ധർമ്മേന്ദ്രയുടെ തുടർന്നുള്ള ചികിത്സകളും പരിചരണവും. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുടുംബ വൃത്തങ്ങൾ വ്യക്തമാക്കി.
നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു; പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം

