Site iconSite icon Janayugom Online

അര്‍ധരാത്രി നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി; യുവാവ് പിടിയില്‍

നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പാതിരാത്രി അതിക്രമിച്ച് കയറി യുവാവ്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ദിലീപിന്റെ കുടുംബത്തിന്റെ പരാതിയില്‍ അഭിജിത്ത് എന്നയാളെ പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. കൊട്ടാരക്കടവിലുളള വീടിന്റെ കോംമ്പൗണ്ടിലേക്ക് രാത്രി ഇയാള്‍ കടന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് വീട്ടിലെ സുരക്ഷാ ജീവനക്കാരും മറ്റുളളവരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെയ്ക്കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് ഇയാളെ കരുതല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. ഇയാള്‍ സംഭവ സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.ഏതെങ്കിലും തരത്തിലുളള ആക്രമണമോ മോഷണമോ ഉദ്ദേശിച്ചല്ല ദിലീപിന്റെ വീട്ടില്‍ ഇയാള്‍ കയറിയതെന്നും മറിച്ച് മദ്യലഹരിയില്‍ ആയിരുന്നും അതിക്രമം എന്നും പോലീസ് പറയുന്നു. ഇയാളുടെ പശ്ചാത്തലം അടക്കമുളള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവ സമയത്ത് ദിലീപും കാവ്യാ മാധവനും അടക്കമുളളവര്‍ വീട്ടില്‍ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

Exit mobile version