നടൻ ദുൽഖർ സൽമാന് തിയേറ്റർ സംഘടനകളുടെ വിലക്ക്. സല്യൂട്ട് എന്ന ചിത്രം ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഫിയോക്ക് തീരുമാനം.
ദുൽഖർ സൽമാനുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കി. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക്ക് ആരോപിച്ചു. വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണിലെെവിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ മെയ് ഫെയർ ഫിലിംസാണ് സല്യൂട്ട് നിർമ്മിച്ചിരിക്കുന്നത്. ജനുവരി 14 ന് തിയേറ്റർ റിലീസ് ചെയ്യുന്നതിനായി കരാർ ഒപ്പിട്ടിരുന്നുവെന്നും ഇതിനായി പോസ്റ്ററുകൾ അടിക്കുന്നതടക്കം ചെയ്തതിന് ശേഷമാണ് ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നുമാണ് ആരോപണം.
English summary; Actor Dulquer Salman banned from theater organizations
You may also like this video;
