ബോളിവുഡ് നടൻ ഗോവിന്ദയെ ചൊവ്വാഴ്ച രാത്രിയിൽ വീട്ടിൽ ബോധരഹിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സബർബൻ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗോവിന്ദയുടെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിൻഡാലാണ് ഇക്കാര്യം പുറത്തുവിട്ടത്. ആദ്യം ഒരു ഡോക്ടറുമായി ടെലിഫോണിൽ കൺസൾട്ട് ചെയ്ത് മരുന്ന് നൽകിയ ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ബിൻഡാൽ പറഞ്ഞു. “പുലർച്ചെ ഒരു മണിയോടെ അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു,” ബിൻഡാൽ പറഞ്ഞു. ഗോവിന്ദയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബിൻഡാൽ വെളിപ്പെടുത്തിയില്ല. നടനെ നിരവധി പരിശോധനകൾക്ക് വിധേയനാക്കിയെന്നും റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും ബിൻഡാൽ വ്യക്തമാക്കി.
നടൻ ഗോവിന്ദ ആശുപത്രിയിൽ; വീട്ടിൽ ബോധരഹിതനായി വീണു

