തന്റെ വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നടൻ കമൽഹാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേര്, ചിത്രങ്ങൾ, വ്യക്തിത്വവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനം തന്റെ ഛായാചിത്രങ്ങൾ, പേര്, ഇനീഷ്യലുകൾ, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ടി ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നതു ചൂണ്ടിക്കാട്ടിയാണ് നടന്റെ ജോൺ ഡോ (അജ്ഞാത സ്ഥാപനങ്ങൾക്ക് ഉപയോഗിക്കുന്ന പേര്) ഹർജി. ഇത്തരം പ്രവർത്തനങ്ങൾ പൂർണമായി നിരോധിക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.
തന്റെ പേര്, ചിത്രങ്ങൾ തുങ്ങിയ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ട് നടൻ കമൽഹാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

