Site iconSite icon Janayugom Online

നടൻ മോഹൻലാലിന്റെ അമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. ഇന്ന് വൈകീട്ട് വരെ കൊച്ചി എളക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 14 വർഷമായി രോഗാവസ്ഥയിലായിരുന്ന ശാന്തകുമാരിക്ക് മൂന്നുമാസം മുമ്പ് രോഗം മൂർച്ഛിക്കുകയും ഇന്ന് ഉച്ചയോടെ മരിക്കുകയുമായിരുന്നു. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.

Exit mobile version