Site iconSite icon Janayugom Online

നടന്‍ പങ്കജ് ദീര്‍ അന്തരിച്ചു

നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ കർണനായെത്തി പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് പങ്കജ് ധീർ. അർബുദബാധിതനായി ചികിൽസയിലായിരിക്കെയായിരുന്നു മരണം. മുംബൈയിലെ സാന്താക്രൂസിലുള്ള പവൻ ഹംസ് ശ്മശാനത്തിൽ സംസ്കാരിച്ചു. 

തൊണ്ണൂറുകളിൽ ശ്രദ്ധേയമായ ‌ടെലിവിഷൻ പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. രണ്ടാംവരവ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഹോദരൻ സത്‌ലജ് ധീറിനൊപ്പം മുംബൈയിൽ വിസേജ് സ്റ്റുഡിയോസ് എന്ന സ്റ്റുഡിയോ നടത്തിയിരുന്നു. അഭിനയ് ആക്ടിങ് അക്കാഡമി എന്ന അഭിനയ പരിശീലന സ്ഥാപനത്തിന്റെ സ്ഥാപകനാണ്.

Exit mobile version