പീഡന കേസിൽ നടൻ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.ഇന്ന് രാവിലെയാണ് ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. കാസർകോട് ചന്തേര പൊലീസാണ് നടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഷിയാസ് 11 ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയെടുത്തെന്നും പരാതിയുണ്ട്.
English Summary:Actor Shiyas Kareem granted interim bail in molestation case
You may also like this video